Thursday, 31 July 2014

വിദ്യാലയങ്ങളിൽ സംസ്കൃതവാരം ആഘോഷിക്കുന്നതിനെതിരെ കൊടുത്ത ഹർജി മദ്രാസ് ഹൈക്കോടതി തള്ളി .

ചെന്നൈ : സി ബി എസ് സി വിദ്യാലയങ്ങളിൽ സംസ്കൃതവാരം ആഘോഷിക്കുന്നതിനെതിരെ കൊടുത്ത പൊതു താത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി . സംസ്കൃതവാരം ആഘോഷിക്കാൻ സി ബി എസ് സി അയച്ച സർക്കുലറിനെതിരെ അഡ്വ. പുഗളേന്തി സമർപ്പിച്ച ഹർജിയാണ് തള്ളിയത് .
                        ഏതെങ്കിലും ഒരു ഭാഷയുടെ ആഘോഷം സംഘടിപ്പിച്ചാൽ അത് മറ്റേതെങ്കിലുമൊരു ഭാഷയ്ക്ക് ഭീഷണിയാകുമെന്ന് പറയാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.. തമിഴിന്റെ പ്രാധാന്യത്തെ അത് ബാധിക്കുകയുമില്ല . മാത്രമല്ല ഒരു വിദ്യാഭ്യാസ ബോർഡ് നൽകുന്ന ഇത്തരം നിർദ്ദേശങ്ങളിൽ കോടതി ഇടപെടുന്നത് ഉചിതമാകില്ലെന്നും ജഡ്ജി പറഞ്ഞു . 

സര്‍ക്കുലര്‍ ഇവിടെ

No comments:

Post a Comment