കോട്ടയ്ക്കല്‍:- പ്രൈമറി തലത്തിലെ സംസ്കൃത പഠനം കാര്യക്ഷമ മാക്കണമെന്ന് സംസ്കൃത അധ്യാപക ഫെഡറേഷന്‍ .മലപ്പുറം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
എടരിക്കോട്ട് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക ഓഡിറ്റൊരിയത്തില്‍ വച്ച് നടന്ന ജില്ല തല സംസ്കൃത ദിനഘോഷത്ത്തിലും അധ്യാപക സംഗമത്തിലും ജില്ലയിലെ നൂറിലധികം അധ്യാപകര്‍ പങ്കെടുത്തു .സംസ്ഥാന പഠപുസ്തക സമിതി അംഗവും കവിയുമായ വി.ടി.ഹരിപ്രസാദ് കടമ്പൂര്‍ (കണ്ണൂര്‍) ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി .സംസ്കൃത ദിന പോസ്ററുകളുടെ പ്രകാശനം തിരുവനന്തപുരം സംസ്കൃത കോളേജ് അസിസ്ടന്റ്റ് പ്രൊഫസര്‍ ക വിനോദ്കുമാര്‍ നിര്‍വഹിച്ചു ഉഷപ്രഭ ,വിദ്യാലക്ഷ്മി ,ജയശങ്കര്‍ .കെ.പ്രസാദ് ,പി രമേശ് നമ്പീശന്‍ ,സി സുരേഷ്കുമാര്‍ ,കെ.കെ ഗിരീഷ് ,നാരായണദാസ് , ,ശിവകുമാര്‍ .ടി.എം.,തന്കരാജന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment