Sunday, 6 December 2015

ആറാം ക്ലാസ്സിലെ സംസ്കൃതം - ശാസ്ത്രോപാസക: അച്യുതപ്പിഷാരടി എന്ന പാഠഭാഗത്തിന് സഹായകം ..........1

തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി

ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളില്‍ വിചക്ഷണനും മേല്പത്തൂര്‍ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയപണ്ഡിതനായിരുന്നു തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി. മലപ്പുറം ജില്ലയില്‍ തിരൂരിലുള്ള തൃക്കണ്ടിയൂര്‍ പിഷാരത്ത് 1545-ല്‍ ജനിച്ചു. പല വിദ്വാന്‍മാരുടെയും ജന്‍മംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂര്‍വികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തില്‍പ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തില്‍ അനേകം പ്രസിദ്ധ ശിഷ്യന്‍മാരും പ്രശിഷ്യന്‍മാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കില്‍ ചെറുകോല്‍ നെടുമ്പയില്‍. കൊച്ചുകൃഷ്ണനാശാന്‍ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഴുതിയ ആറന്‍മുളവിലാസം ഹംസപ്പാട്ടില്‍നിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാള്‍. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

പ്രധാനകൃതികള്‍
ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം),
ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം),
കരണോത്തമം (ദൃകസമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം),
ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി),
ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം),
ഹോരാസാരോച്ചയ പരിഭാഷ,
വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവന്‍ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്),
പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികള്‍.

പിഷാരടിയുടെ ജ്യോതിശാസ്ത്രഗുരു ജ്യേഷ്ഠദേവന്‍ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തില്‍ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവര്‍മത്തമ്പുരാന്‍ പുരസ്കര്‍ത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നില്‍ നിന്നും ഗ്രഹിക്കാം.

1 comment:

  1. Casino Games, Poker, and Video Poker | JtmHub
    A 고양 출장샵 classic and high-energy poker table with no frills in 아산 출장안마 the center. The dealers, table games and 정읍 출장마사지 video 전라남도 출장샵 poker are the most popular at the Seminole Hard Rock Hotel & 화성 출장마사지 Casino

    ReplyDelete