Thursday, 8 December 2022

യക്ഷ പ്രശ്നം


വനവാസ കാലത്ത് യമധര്‍മ്മൻ യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്‌നോത്തരിയാണ് കഥ. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു. തടാകത്തിന്‍റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്‍റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരൻ യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു. യുധിഷ്ഠിരന്‍റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമൻ താൻ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം 





Thursday, 16 July 2020

ഓൺലൈൻ പഠനത്തിന് ഒരു മലപ്പുറം മാതൃക

കോവിഡ് മഹാമാരിയുടെ കാലത്തു അധ്യയനവർഷം ഓൺലൈൻ സമ്പ്രദായത്തിൽ നടന്നു വരുന്നു .സർക്കാർ സംവിധാനത്തിൽ സംസ്കൃതം ഓൺലൈൻ ഇല്ലാത്ത പശ്ചാത്തലത്തിൽ  സംസ്കൃത അധ്യാപകസംഘടനയും  ചില അധ്യാപകരും സ്വതന്ത്രമായി മികച്ച രീതിയിൽ സൗകര്യം ഏർപ്പെടുത്തി . അവരുടെ യുട്യൂബ്  ചാനൽ ലിങ്കുകൾ ഇതാ


KERALA SANSKRIT TEACHERS FEDERATION   -https://www.youtube.com/kstf
RUDRA CREATIONS                                                - https://www.youtube.com/RUDRA
SAMSKRITHASREE                                                  https://www.youtube.com/samskrithasree
NADAGANGA                                                            -https://www.youtube.com/NADAGANGA
KKS CREATIONS                                                        https://www.youtube.com/KKS CREATIONS

Tuesday, 31 October 2017

സ്വാധ്യായ: സംസ്കൃത ശില്പശാല




                                                                            പൊന്നാനി ഉപജില്ല സംസ്കൃത അക്കാദമിക് കൌണ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്കൃത വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല.'സ്വാധ്യായ: കാഞ്ഞിരമുക്ക് പി എന്‍ യു പി വിദ്യാലയത്തില്‍ സംഘടിപ്പിച്ചു .CRC കോര്‍ഡിനേറ്റര്‍ നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു .ആതിര കെ ,ശിവകുമാര്‍  .പ്രസാദ്‌ , ഷെല്ലിചന്ദ്രന്‍  ,ബിന്ദു സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Saturday, 7 October 2017

ക്ലസ്റര്‍

ഈ അധ്യയന വര്‍ഷത്തെ രണ്ടാമത്  അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ ബി ആര്‍ സി യില്‍ 07/10/2017 ശനിയാഴ്ച് ..

വരുമ്പോള്‍ കൊണ്ട് വരേണ്ടത്

ഹാന്‍ഡ്‌ബുക്ക്‌
ടെക്സ്റ്റ്‌ ബുക്ക്
ലാപ്ടോപ്
ഉത്തരക്കടലാസുകള്‍
ചോദ്യപേപ്പര്‍
വിശകലനക്കുറിപ്പ്
ടീച്ചിംഗ് നോട്ട്

Saturday, 5 August 2017

അധ്യാപക ശാക്തീകരണ പരിപാടി -എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം

ഈ അധ്യയന വര്‍ഷത്തെ ആദ്യ പാദത്തിലെ അധ്യാപക ശാക്തീകരണ പരിപാടി -(എടപ്പാള്‍ ,പൊന്നാനി,കുറ്റിപ്പുറം ) എടപ്പാള്‍ വിജയ യു.പി.വിദ്യാലയത്തില്‍ നടന്നു