വനവാസ കാലത്ത് യമധര്‍മ്മൻ യക്ഷവേഷത്തില്‍ യുധിഷിഠിരനുമായി നടത്തുന്ന ധര്‍മ്മ പ്രശ്‌നോത്തരിയാണ് കഥ. ദാഹത്താല്‍ വലഞ്ഞ യുധിഷ്ഠിരനു വേണ്ടി തടാകത്തിലേക്ക് വെള്ളം കൊണ്ടുവരാൻ പോകുന്ന പാണ്ഡവ സഹോദരങ്ങള്‍ ഓരോരുത്തരായി മരിച്ചു വീഴുന്നു. തടാകത്തിന്‍റെ ഉടമയാണെന്ന് അവകാശപ്പെട്ട യക്ഷന്‍റെ ആജ്ഞക്ക് വിരുദ്ധമായി വെള്ളമെടുത്തതിനാലാണ് ഇവര്‍ മരിക്കുന്നത്. അവസാനമെത്തിയ യുധിഷ്ഠിരൻ യക്ഷനുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു. യുധിഷ്ഠിരന്‍റെ ഉത്തരങ്ങളിലും ധര്‍മ്മ ബോധത്തിലും സംപ്രീതനായ യമൻ താൻ ആരെന്ന് വെളിപ്പെടുത്തുകയും പാണ്ഡവ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് കഥാസന്ദര്‍ഭം